പ്രണയബന്ധത്തെ എതിർത്തു, വനിതാ കോൺസ്റ്റബിളിനെ 15കാരിയായ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തി

Webdunia
ശനി, 15 ഫെബ്രുവരി 2020 (20:37 IST)
ഗാസിയാബാദ്: പ്രണയബന്ധം എതിർത്തതിനെ തുടർന്ന് വനിതാ കോൺസ്റ്റബിളിനെ 15 കാരിയായ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഗാസിയാബാദിലെ ബ്രീജ് വിഹാറിലാണ് സംഭവം ഉണ്ടായത്. ഡൽഹി പൊലീസിലെ വനിതാ കോൺസ്റ്റബിളായ 44 കാരി ശശിമാലയാണ് കൊല്ലപ്പെട്ടത്.
 
ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ കഴുത്ത് ഞെരിച്ചാണ് മകളും കാമുകനും ചേർന്ന് ശശിമാലയെ കൊലപ്പെടുത്തിയത്. ബീഹാറിൽ പൊയിരുന്ന ഭർത്താവ് തിരികെയെത്തിയതോടെ ബോധരഹിതയായ നിലയിൽ ശശിമാലയെ കണ്ടെത്തുകയായിരുന്നു. പൊലീസിൽ വിവരമറിയിച്ച് ഉടൻ ഇവരെ ആശുപത്രിയിലെത്തിച്ചു എങ്കിൽ മരണം സംഭവിച്ചിരുന്നു. ഇതോടെ ശശിമാലയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകി. 
 
മകളുടെ മൊഴികളിൽ സംശയം തോന്നിയ പൊലീസ് 15കാരിയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ 15കാരി കുഴഞ്ഞു വീണു. പിന്നീട് പെൺകുട്ടി കുറ്റം സമ്മതിയ്ക്കുകയായിരുന്നു, കാമുകനെ കാണരുത് എന്ന് നിർബന്ധം പിടിച്ചതോടെ അമ്മയെ കൊലപ്പെടുത്താൻ തീരുമാനിയ്ക്കുകയായിരുന്നു എന്ന് പ്രതി പൊലീസിന് മൊഴി നൽകി. പെൺകുട്ടിയും കാമുകനും പൊലീസ് കസ്റ്റഡിയിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article