തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ

ചൊവ്വ, 3 മാര്‍ച്ച് 2020 (15:24 IST)
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് കുഴിച്ചുമൂടിയ നിലയിൽ യുവതിയുടെ മൃതദേഹം കെണ്ടെത്തി. വലിയകുന്ന് കോളനിയിൽ 37കാരിയായ സിനിയാണ് മരിച്ചത്. വീട്ടുവളപ്പിലെ സെപ്‌റ്റിക് ടാങ്കിൽനിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം മുതൽ സിനിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
 
യുവതിയെ കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ കാലിൽ വെട്ടേറ്റതിന്റെ പാടുകൾ ഉണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. സിനിയുടെ ഭർത്താവ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സിനിയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍