മികച്ച സേവനത്തിനുള്ള അവാർഡ് വാങ്ങിയ പൊലീസുകാരൻ, മണിക്കൂറുകൾക്കകം കൈക്കൂലി വാങ്ങിയതിന് പിടിയിൽ

ശനി, 17 ഓഗസ്റ്റ് 2019 (16:55 IST)
ഹൈദെരാബാദ്: മികച്ച സേവനത്തിനുള്ള പുരസ്കാരം വാങ്ങി 24 മണിക്കൂർ തികയും മുൻപ് തന്നെ കൈക്കൂലി വങ്ങിയതിന് പിടിയിലായി പൊലീസ് ഉദ്യോഗസ്ഥൻ. തെലങ്കനയിലാണ് സംഭവം, മികച്ച കോൺസ്റ്റബിളിനുള്ള  പുരസ്കാരം നേടിയ പല്ലേ തിരുപ്പതി റെഢ്ഢിയാണ് കക്കൂലി വാങ്ങുനതിനിടെ കയ്യോടെ പിടിക്കപ്പെട്ടത്.
 
രേഖകളില്ലാതെ മണൽ കടത്തി എന്ന കള്ളക്കേസ് രജിസ്റ്റ ചെയ്യാതിരിക്കാൻ രമേശ് എന്ന യുവാവിൽനിന്നും മെഹ്‌ബൂബ് നഗർ പൊലീസ് സ്റ്റേഹനിലെ ഉദ്യോഗസ്ഥനായ ഇയാൾ 17,000 രൂപ ആവശ്യപ്പെടുകയായിരുന്നു. അവശ്യമായ രേഖകളോടെ മണൽ കൊണ്ടുപോവുകയായിരുന്ന യുവാവിനെയാണ് ഇയാൾ പിടികൂടിയത്.
 
തന്റെ പക്കലുണ്ടായിരുന്ന രേഖകൾ യുവാവ് പൊലീസ് ഉദ്യോഗസ്ഥന് നൽകിയിട്ടും പല്ലേ തിരുപ്പതി യുവാവിനെ വിടാൻ തയ്യാറായില്ല എന്ന് മാത്രമല്ല ഇയാൾ യുവാവിനെ അപമാനിക്കുകയും ചെയ്തു. ഇതോടെ യുവാവ് അഴിമതി വിരുദ്ധ സ്ക്വാഡിനെ സമീപിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍