വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍; ചോദ്യം ചെയ്യലില്‍ പിഡന പരമ്പരകളുടെ ‘കെട്ടഴിച്ച്‘ പ്രതി - കേസെടുത്ത് പൊലീസ്

Webdunia
ബുധന്‍, 31 ജൂലൈ 2019 (19:35 IST)
പീഡനക്കേസില്‍ അറസ്‌റ്റിലായ യുവാവിന്റെ ചതിയില്‍ നിരവധി പെണ്‍കുട്ടികള്‍ വീണതായി പൊലീസ്. ആലപ്പുഴ ചേർത്തല തുറവൂർ തിരുമല ഭാഗം സ്വദേശി വിഷ്‌ണു ശ്രീകുമാർ (ഉണ്ണി–29) പിടിയിലായതോടെ ആണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.

വീട്ടമ്മയുമായി ബന്ധം സ്ഥാപിച്ച വിഷ്‌ണു ഇവരെ ലൈംഗികമായി ഉപയോഗിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. സമൂഹമാധ്യമങ്ങളിലൂടെ ഈ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ യുവതി പൊലീസില്‍ പരാതിപ്പെട്ടു. തൃശൂർ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗുരുവായൂരിലെ ഒരു ലോഡ്ജിൽ നിന്നും വിഷ്‌ണു അറസ്‌റ്റിലായി.

ചോദ്യം ചെയ്യലിലാണ് യുവാവിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട ശേഷം നിരവധി സ്‌ത്രീകളുമായി പ്രതി ബന്ധം സ്ഥാപിച്ചിരുന്നു. ഇവരെ പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി
ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കുകയും ചെയ്‌തിരുന്നു.

കേരളത്തിന് അകത്തും പുറത്തുമുള്ള ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് പ്രതി പീഡനം നടത്തിയിരുന്നത്.  ആദ്യഘട്ടത്തിൽ സ്ത്രീകൾ പരാതി നൽകാൻ തയാറായില്ല. മലമ്പുഴ സ്റ്റേഷനിലും പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article