പീഡനക്കേസിൽ 33 കാരന് 30 വർഷം തടവും പിഴയും

എ കെ ജെ അയ്യർ
ഞായര്‍, 25 ഓഗസ്റ്റ് 2024 (18:41 IST)
പത്തനംതിട്ട: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 33കാരനായ പ്രതിക്ക് കോടതി 30 വർഷം കഠിന തടവും 1.20 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം മണക്കാട് മേടമുക്ക് കാർത്തിക നഗർ സ്വദേശി ആർരഞ്ജിത്തിനെയാണ് കോടതി ശിക്ഷിച്ചത്.
 
2023 ജൂൺ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്താണ ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പണ്ണിക് പ്രോസിക്യൂട്ടർ അഡ്വ.പി. സ്മിതാ ജോണാണ് ഹാജരായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article