യുവതിയെ ഫോണിൽ വിളിച്ച് ചോദിക്കുന്നത് അടിവസ്ത്രത്തിന്റെ നിറം, യുവാവ് അറസ്റ്റിൽ

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (20:25 IST)
യുവതിയെ ഫോണിൽവിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുന്നത് പതിവാകിയ യുവാവ് അറസ്റ്റിൽ. മുംബൈയിലെ കോലേജ് വിദ്യാർത്ഥിനി നൽകിയ പരാതിയെ തുടർന്നാണ് 35കാരനായ ഗണേഷ് തികതയെ പൊലീസ് അറസ്റ്റ് ചെയ്തത്.ആന്ധേരിയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. 
 
ഗൊറോഗാവിലെ കോളേജിൽ അഡ്മിഷന് അപേക്ഷ നൽകാൻ വന്നപ്പോഴാണ് പെൺക്കുട്ടി പ്രതിയെ പരിചയപ്പെടുന്നത്. കോളേജിൽ അഡ്മിഷൻ വാങ്ങി നൽകാം എന്ന വ്യാജേന പ്രതി യുവതിയിൽനിന്നും ഫോൺ നമ്പർ കരസ്ഥമാക്കിയിരുന്നു. പിന്നീട് ഇയാൾ ഫോണിൽ വിളിച്ച് ശല്യം ചെയ്യാൻ തുടങ്ങി. വിളിക്കുമ്പോഴെല്ലാം അടിവസ്ത്രത്തിന്റെ നിറമാണ് പ്രതി ചോദിക്കാറുള്ളത് എന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
 
പലതവണ മോഷമായി സംസാരിക്കുന്നതിൽനിന്നും പ്രതിയെ യുവതി വിലക്കി എങ്കിലും തികതെ ഇത് തുടരുകയായിരുന്നു. അടുത്തിടെ ബ്യൂട്ടീഷൻ കോഴ്സിനായുള്ള പ്രവേശപരീക്ഷക്കായി എത്തിയപ്പോഴും പ്രതി ഇതേ ചോദ്യം ആവർഥത്തിച്ചതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍