സിയാച്ചിൻ മലനിരകൾ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാനൊരുങ്ങി സൈന്യം !

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (19:23 IST)
ഡൽഹി: ജമ്മു കശ്മീരിൽനിന്നും വേർപ്പെടുത്തി ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കിയതിന് പിന്നാലെ ലോകത്തിലെ ഏറ്റവും ഉയരമേറീയ യുദ്ധഭൂമി സിയാച്ചിൻ ഗ്ലേഷ്യർ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യൻ സൈന്യം. സൈന്യത്തിന്റെ നിയന്ത്രണത്തോടെയായിരിക്കും സഞ്ചാരികളെ സിയാച്ചിനിലേക്ക് കടത്തിവിടുക.  
 
സഞ്ചാരികൾക്ക് സൈനിക പരിശീലന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി ഇതിനോടകം തന്നെ അനുമതി നൽകിയതായി കരസേന മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കി. സിയാച്ചിൻ പോലുള്ള ഉയർന്ന സ്ഥലങ്ങൾ കാണാൻ താല്പര്യമുള്ള സന്ദർശകരെ കടത്തിവിടുന്നതിനായി പദ്ധികൾ ഒരുങങ്ങുന്നതായി ബിബിൻ റാവത്ത് അടുത്തിടെ ഒരു സെമിനാറിൽ വെളിപ്പെടുത്തിയിരുന്നു.
 
സിയാച്ചിനോട് ചേർന്നുള്ള പ്രദേശങ്ങളിലേക്ക് ചെല്ലാൻ നിലവിൽ സാധാരണക്കാർക്ക് അനുമതിയില്ല. എന്നാൽ അധികം വൈകാതെതന്നെ സൈന്യത്തിന്റെ നിയന്ത്രണത്തോടെ സിയാച്ചിനിലെ ഉയർന്ന പ്രദേശങ്ങളിലേക്ക് സഞ്ചാരികൾക്ക് എത്താകും. എന്നാൽ പദ്ധതി എപ്പോൾ നടപ്പിലാക്കും എന്ന കാര്യത്തിൽ സേന വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍