പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി, സംഭവം പുറത്തറിയാതിരിക്കാൻ ആറുവയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നു

Webdunia
ശനി, 13 ഏപ്രില്‍ 2019 (12:59 IST)
ഭുവനേശ്വർ: ആറുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി യുവാവിന്റെ ക്രൂരത. ഒഡീഷയിലെ ഭുവനേശ്വറിന് സമീപത്തുള്ള ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. പെൺകുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം പ്രതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്.
 
പെൺകുട്ടിയെ വശീകരിച്ച് പ്രതി സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നു. അയൽക്കാരനായതിനാൽ ഇയാൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നതിൽ പെൺകുട്ടിയുടെ അമ്മ സംശയിച്ചതുമില്ല. എന്നാൽ ഏറെ കഴിഞ്ഞും പെൺകുട്ടി വീട്ടിൽ തിരികെ എത്താതെ വന്നതോടെ പെൺകുട്ടിയുടെ അമ്മ അയൽക്കാരന്റെ വീട്ടിലെത്തുകയായിരുന്നു. ഇവർ വാതിൽ മുട്ടിയെങ്കിലും വതിൽ തുറക്കാൻ ഇയാൾ തയ്യാറായില്ല.
 
ഇതോടെ പെൺകുട്ടിയുടെ അമ്മ നാട്ടുകാരെ വിളിച്ചുകൂട്ടി. നാട്ടുകാർ വാതിൽ പൊളിച്ച് ഉള്ളിൽ കയറിയതോടെ വീട്ടിലെ ഒരു മുറിയിൽ പെൺകുട്ടി ബോധരഹിതയായ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ സമിപത്തെ ആശുപത്രിയിലേക്കും അവിടെനിന്നും എയിംസിലേക്കും കൊണ്ടുപോയി എന്നാൽ ചികിത്സക്കിടെ പെൺകുട്ടി മരിക്കുകയായിരുന്നു.
 
സംഭവത്തിൽ അയൽക്കാരനായ പ്രതിയെ നാട്ടുകാർ ചെർന്ന് പിടികൂടി കൈകാര്യം ചെയ്ത് പൊലിസിൽ ഏൽപ്പിച്ചു. പ്രദേശവാസികളുടെ മർദ്ദനത്തിൽ പരിക്കേറ്റ പ്രതിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസിൽ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രദേശവസികൾ ജന്തൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article