വിവാഹ വാഗ്ദാനം നൽകി 23കാരിയെ ഗോവയിലെത്തിച്ച് നിരന്തരം പീഡനത്തിന് ഇരായാക്കി, എതിർത്തപ്പോൾ മുടി മുറിച്ചുമാറ്റി ഒടുവിൽ ഗോവായിൽ ഉപേക്ഷിച്ച് കടന്നു. സംഭവം ഇങ്ങനെ

Webdunia
വെള്ളി, 10 മെയ് 2019 (11:57 IST)
വിവഹ വാഗ്ദാനം നൽകി 23കാരിയെ ഗോവയിലെത്തിച്ച് നിരന്തരം പീഡനത്തിന് ഇരയക്കി യുവാവ്. സിനമയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന യുവതിയാണ് ക്രൂരതക്ക് ഇരയായത്. വിവാഹം കഴിക്കും എന്ന് ഉറപ്പു നൽകി ഗോവയിലെത്തിച്ച ശേഷമായിരുന്നു പീഡനം. മുംബൈ സ്വദേശിനിയായ യുവതി സംഭവത്തിൽ പൊലീസിൽ പരാതി നൽകി.
 
രണ്ടര വർഷം മുൻപാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായതോടെ ഒരുമിച്ച് തമാസിക്കാൻ തുടങ്ങിയിരുന്നു. യുവതിയെ വിവാഹം കഴിക്കുമെന്ന് പ്രതി പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇതോടെയാാണ് മെയ്  3ന് ഗോവയിലേക്ക് യുവാവിനൊപ്പം പോകൻ 23കാരി തീരുമാനിച്ചത്. 
 
ഗോവയിൽ ഇരുവരും ഹോട്ടൽ മുറിയിലാണ് താമസിച്ചിരുന്നത്. ഇവിടെ വച്ച്.പ്രതി യുവതിയെ പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഗോവയിൽ എത്തിയ ശേഷമാണ് പ്രതിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ട് എന്ന് മനസിലക്കുന്നത്. ഇതിനെ കുറിച്ച് ചോദിച്ചതോടെ പ്രതി യുവതിയെ മർദ്ദിക്കാൻ ആരംഭിക്കുകയായിരുന്നു. 
 
23കാരിയുടെ മുടി പ്രതി ബലമായി മുറിച്ചുമാറ്റി. ശേഷം യുവതിയെ ഗോവയിൽ തന്നെ ഉപേക്ഷിച്ച് യുവാാവ് കടക്കുകയും ചെയ്തു. ഗോവായിൽനിന്നും മുംബൈയിൽ തിരികെയെത്തിയ ശേഷം യുവതി പൊലീസിൽ പരാതി നാൽകുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതി അമിത് ഷെലറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ ഐ പി സി 376, 323, 504, 506 എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article