ആവശ്യമില്ലാത്ത വസ്‌തുക്കൾ, പ്രത്യേകിച്ചും ഉപയോഗ ശൂന്യമായ വസ്തുക്കൾ, പൊട്ടിയ പാത്രങ്ങള്ൾ, കേടായ വീട്ടുപകരണങ്ങൾ, ആവശ്യമില്ലാത്ത ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം വീട്ടില്‍ നിന്നും നീക്കുന്നതാണ് ഏറെ നല്ലത്. അതുപോലെ തന്നെ, ആവശ്യമില്ലാത്ത മരുന്നുകൾ വീട്ടിൽ വയ്‌ക്കുന്നതും ദോഷകരമാണ്.
വീടു പണിയുന്നതില്‍ മുന്‍പായി കിണര്‍ കുഴിയ്ക്കുന്നതിന്റെ ഒരുദ്ദേശ്യം വീട്ടിലെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കിണറിന്റെ സ്ഥാനം കിഴക്കു വടക്കു ഭാഗത്താകുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെയാണ് വീട്ടില്‍ സന്ധ്യാനേരത്ത് നിലവിളക്കു കൊളുത്തുന്നതും. ഇത് ഐശ്വര്യവും സമ്പത്തും നിലനിർത്തുന്നതിന് സഹായിക്കും.