ഏറെ മുന്നേറിയിട്ടുണ്ട് നമ്മുടെ രജ്യം. പല കാര്യങ്ങളിലും ലോകത്തെ ഞെട്ടിച്ച് ഒന്നം സ്ഥാനത്ത്. പ്രതിരോധ രംഗത്ത് ലോക രാഷ്ട്രിങ്ങളിൽ ശക്തരായ നാലാമത്തെ രാജ്യം. എന്നാൽ ഇന്ത്യയിലെ ദരിദ്യം തുടച്ചുനീക്കാൻ ഈ രാജ്യത്തിന് സധിച്ചിട്ടില്ല. രാജ്യത്ത് എല്ലാ കുട്ടികളും വിദ്യ നേടുന്നു എന്ന് അവകാശപ്പെടാനും നമുക്ക് സധിക്കുന്നില്ല, ഇതിന് പിന്നിൽ സാമൂഹ്യപരമായും രാഷ്ട്രീയപരമായും നിരവധി കാരണങ്ങൽ ഉണ്ട്.
അക്ഷയ ത്രിതീയ എന്ന വിശ്വാസത്തിന് ആളുകൾ നൽകുന്ന പിന്തുണയുടെ പകുതി നൽകിയാാൽ ഒരുപക്ഷേ ഈ രാജ്യം ഒരു വ്യക്തി പോലും പട്ടിനിയില്ലതെ ജീവിക്കുന്ന ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസം മുടങ്ങാത്ത സുന്ദര രാജ്യമായി മാറാൻ. അക്ഷയ ത്രിതീയ എന്ന കൺസപ്റ്റ് വലിയ രീതിയിൽ ഒരു വാണിജ്യമായി വളർന്നിട്ട് അധിക കാലമൊന്നും ആയിട്ടില്ല.
അമൂല്യ ലോഹങ്ങൾ വാങ്ങാൻ ഏറ്റവും ഉത്തമമായ ദിവസമായിട്ടാണ് ആക്ഷയ ത്രിതീയയെ കണക്കാക്കപ്പെടുന്നത്. എന്നാൽ ഇതിൽ തന്നെ അഭിപ്രായ വ്യത്യസങ്ങൾ നിൽനിൽക്കുന്നുണ്ട്. അക്ഷയ ത്രിതീയ എന്നത് സ്വർണം വാങ്ങുന്നതിനായുള്ള ദിവസമായി ചിത്രീകരിക്കുന്നത് ജ്വല്ലറി ഉടമകളുടെ വാണിജ്യ തന്ത്രമാണ് എന്ന് ഹിന്ദുക്കളിൽ ഒരു വിഭാഗം ആളുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്.
അക്ഷയ ത്രിതീയ എന്നത് ഹൈന്ദവ വിശ്വസത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ദിവസങ്ങളിൽ ഒന്നാണ്. വിഷണുവിന്റെ ദശാവതാരങ്ങളിലെ പരശുരമന്റെ ജൻമദിനം, ത്രേത യുഗത്തിന്റെ ആരംഭദിനം, കുചേലൻ അവിലുമായി കൃഷ്ണനെ കാണാനെത്തിയ ദിനം, പഞ്ച പാണ്ഡവർക്ക് കൃഷ്ണൻ അക്ഷയ പാത്രം നൽകിയ ദിവസം. വേദവ്യാസാൻ മഹാഭാരതം എഴുതാൻ അരംഭിച്ച ദിവാസം, ഗംഗാ നദി ഭൂമിയിലേക്ക് പതിച്ച ദിവസം
ഇത്രയും പ്രത്യേകതകൾ ഉണ്ട് ഹൈന്ദവ വിശ്വാസത്തിൽ അഖയ ത്രിതീയ ദിനത്തിന് എന്നാൽ ഇതിലെ അക്ഷയ പാത്രം എന്ന ഒരു കൺസപ്റ്റിന്റെ അടിസ്ഥനത്തിൽ മാത്രമാണ് ഇപ്പോൾ അക്ഷയ ത്രിതീയ ആചരിക്കപ്പെടുന്നത്. ധനം കൈമറ്റം ചെയ്യപ്പെടാനുള്ള ഏറ്റവു ഉചിതമയ അവസരം എന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ ധനം എന്ന് കണക്കാക്കപ്പെട്ടിരുന്നത് ധാന്യങ്ങളായിരുന്നു എന്നണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. കൈമറ്റം എന്നതും ഒഴിവാക്കിയിക്കുന്നു. ഇപ്പോൾ കയിൽ സൂക്ഷിക്കുന്നതാണ് ആചാരം.