സഹോദരിയെ പ്രണയിച്ച 19 കാരനെ വടിവാളുകൊണ്ട് വെട്ടിവീഴ്ത്തി യുവാവ്

Webdunia
തിങ്കള്‍, 8 ജൂണ്‍ 2020 (07:37 IST)
മൂവാറ്റുപുഴ: സഹോദരിയെ പ്രണയിച്ച 19കാരനെ വെട്ടിവീഴ്ത്തി യുവാവ്, പണ്ടിരമല തടിയിലക്കുടിയിൽ ശിവന്റെ മകൻ 19 കാരനായ അഖിലിനാണ് ആണ് വേട്ടേറ്റത്. അഖിൽ കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരവസ്ഥയിൽ ചികിത്സയിലാണ്. അഖിലുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ സഹോദരൻ ബേസിൽ എൽഡോസ് ആണ് ആക്രമിച്ചത് എന്ന് പൊലീസ് പറയുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. 
 
കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ 130 കവലയിൽ വച്ചായിരുന്നു സംഭവം മാസ്ക് വാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തിയ അഖിലിനെ ബേസിൽ കഴുത്തിനും കയ്യിനും വെട്ടിപ്പരിക്കേൽപ്പിയ്ക്കുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ അഖിലിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിയത്. സഹോദരൻ വടിവാളുമായി വീട്ടിൽനിന്നും പുറപ്പെട്ടിട്ടുണ്ട് എന്ന് യുവതി അഖിലിന് മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് പൊലീസ് പറയുന്നു.   

അനുബന്ധ വാര്‍ത്തകള്‍

Next Article