പുഴയിൽ കുളിക്കാൻ പോയ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് ജീവിതാവസാനം വരെ തടവ്

Webdunia
ബുധന്‍, 31 ജൂലൈ 2019 (11:21 IST)
പുഴയിൽ കുളിക്കാൻ പോയ പെൺകുട്ടിയെ അവിടെ വച്ച ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. മലപ്പുറം അരീക്കോട് വിളയിൽ അബ്‌ദുൾ സലാമാണ് കേസിലെ പ്രതി. മലപ്പുറം മഞ്ചേരി പോക്‌സോ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. തടവ് ശിക്ഷയ്ക്ക് പുറമെ, രണ്ട് ലക്ഷം രൂപ പ്രതി നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. 
 
2013 ഫെബ്രുവരിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം. പുഴയിൽ കുളിക്കാൻ പോയ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കടവിൽ വച്ച് അബ്‌ദുൾ സലാം ബലാത്സംഗം ചെയ്യുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article