ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെയും സഹോദരനെയും മദ്യ ലോബി വീട്ടിൽക്കയറി വെടിവെച്ചുകൊന്നു

Webdunia
ഞായര്‍, 18 ഓഗസ്റ്റ് 2019 (16:37 IST)
ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും സഹോദരനും അജ്ഞാതരുടെ വെടിയേറ്റുമരിച്ചു. ദൈനിക് ജാഗരണിലെ ആശിഷ് ജന്‍വാനിയും സഹോദരന്‍ അശുതോഷുമാണ് കൊല്ലപ്പെട്ടത്. മദ്യമാഫിയയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമികവിവരം. സഹരാന്‍പുരിലെ മാധവ് നഗറില്‍ ഞായറാഴ്ച പകലാണ് കൊലപാതകം നടന്നത്. അക്രമികള്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി വെടിവെക്കുകയായിരുന്നു.
 
ആശിഷിന്റെ ആറ് മാസം ഗര്‍ഭിണിയായ ഭാര്യയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു.ഹിന്ദുസ്ഥാന്‍ സമാചാര്‍ പത്രത്തിന്റെ ലേഖകനായിരുന്ന ആശിഷ് അടുത്തിടെയാണ് ദൈനിക് ജാഗരണില്‍ ചേര്‍ന്നത്. ആശിഷ് ജന്‍വാനിയുടെ വീടിന്റെ പരിസരത്ത് വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൊത്വാളി പോലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article