സംസ്ഥാന എക്‌സൈസ് വകുപ്പിലെ പുരുഷ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി സ്ത്രീ ജീവനക്കാര്‍. ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ മുതല്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ വരെയുള്ള പല പുരുഷ ഉദ്യോഗസ്ഥരില്‍ നിന്നും ലൈംഗികപീഡനം അനുഭവിക്കേണ്ടിവന്നുവെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
പുഴുക്കളെപ്പോലെയാണ് തങ്ങളോട് പെരുമാറുന്നതെന്നു കാണിച്ച് ഒരുകൂട്ടം ജീവനക്കാരാണ് മനുഷ്യാവകാശ കമ്മീഷന്‍, എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷണര്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങുന്നവര്‍ക്ക് മാത്രമേ സ്വസ്തമായി ജോലി ചെയ്യാന്‍ കഴിയുകയുള്ളുവെന്ന് ഇവര്‍ പറയുന്നു.
രാത്രി പാറാവ് ഡ്യൂട്ടിക്ക് മുതല്‍ ഭക്ഷണം ഉണ്ടാക്കാന്‍ വരെ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരുണ്ട്. സര്‍ക്കിള്‍ ഓഫീസുകള്‍ക്ക് കീഴില്‍ വനിതാ റെയ്ഞ്ച് ഓഫീസുകള്‍ തുടങ്ങണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. വനിതാ ഓഫീസര്‍മാര്‍ നല്‍കുന്ന പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടാകണമെന്നും ഇവര്‍ പരാതിയില്‍ വ്യക്തമായി പറയുന്നു.