മദ്യലഹരിയിൽ മകളെ നിലത്തെറിഞ്ഞു, മകന്റെ കയ്യൊടിച്ചു, മലിനജലം കുടിപ്പിച്ചു; പിതാവ് അറസ്റ്റിൽ

Webdunia
ശനി, 20 ഏപ്രില്‍ 2019 (10:58 IST)
മദ്യലഹരിയില്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്‌റ്റില്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശിയാണ് വളപട്ടണം പൊലീസിന്റെ കസ്‌റ്റഡിയിലുള്ളത്.

മത്സ്യത്തൊഴിലാളിയായ ഇയാള്‍ എട്ട് വയസുള്ള മകളെയും 12 വയസുള്ള മകനെയും ക്രൂരമായ രീതിയിലാണ് ഉപദ്രവിച്ചത്. മകളെ തറയിലേക്ക് എടുത്ത് എറിയുകയും മകന്റെ കൈ അടിച്ചൊടിക്കുകയും ചെയ്‌തു. കുട്ടികളെ ആശുപത്രിയിലെത്തിച്ച സമീപവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.

പെൺകുട്ടിക്കു കൈമുട്ടിനും മറ്റും പരുക്കുണ്ടെങ്കിലും അത്ര ഗുരുതരമല്ല. കുട്ടികളെ കൊണ്ടു നിർബന്ധിച്ചു ശുചിമുറിയിലെ മലിനജലം കുടിപ്പിക്കാറുണ്ടെന്നും മദ്യപിച്ചെത്തി മര്‍ദ്ദിക്കുന്നത് പതിവായിരുന്നു എന്നും ഭാര്യ പൊലീസിന് മൊഴി നല്‍കി.

ഭര്‍ത്താവിന്റെ ഭീഷണി മൂലം ഇവർ ആദ്യം മൊഴി നൽകാൻ മടിച്ചിരുന്നു. പ്രതിയുടെ അമ്മ ഏതാനും നാൾ മുൻപ് ഇയാളുടെ ക്രൂരമർദനം താങ്ങാനാകാതെ ബന്ധുവീട്ടിലേക്കു താമസം മാറിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article