പഴയ പാട്ട് കേൾക്കുന്നതിനിടെ ശല്യം ചെയ്തു, ചാനൽ മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു

Webdunia
ശനി, 9 മാര്‍ച്ച് 2019 (18:46 IST)
ചെന്നൈ: ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ ഗുരുതരമായി കുത്തിപ്പരിക്കേല്പിച്ചു. ട്രിപ്ലിക്കെയിനിലെ അയോതി നഗറിലെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. 50കാരനായ വീരൻ 47കാരിയായ ഭാര്യ ഉഷയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 
 
ടി വിയിൽ പഴയകാല പാട്ടുകള്‍ കേള്‍ക്കുകയായിരുന്നു ഭർത്താവ് വീരന്‍. ഈ സമയം ടി വി കാണാൻ എത്തിയ ഭാര്യ ഉഷ ചാനൽ മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. എന്നൽ വീരൻ ഇതിന് തയ്യാറായില്ല. റിമോട്ട് ഭർത്താവിൽനിന്നും തട്ടിപ്പറിക്കാൻ ഉഷ ശ്രമിച്ചെങ്കിലും ഇത് ഫലം കണ്ടില്ല. ഇതോടെ ഇരുവരും തമ്മിൽ തർക്കത്തിലാവുകയായിരുന്നു. 
 
തർക്കത്തിനിടെ ഭർത്താവ് വിരൻ ഉഷയെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഉഷയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ഇവരെ ആശുപത്രിയെത്തിച്ചു. നെഞ്ചിലും വയറ്റിലും ഇവർക്ക് ഗുരുതരമായി കുത്തേറ്റിട്ടുണ്ട്. സംഭവത്തിൽ ഭർത്താവ് വീരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതശ്രത്തിന് കേസെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article