അവിഹിതബന്ധമുണ്ടെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ സെമിത്തേരിയിലേക്ക് വിളിച്ചു വരുത്തി കല്ലുകൊണ്ട് ഇടിച്ചു കൊന്നു

Webdunia
വെള്ളി, 14 ജൂണ്‍ 2019 (20:16 IST)
അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ ഭര്‍ത്താവ് ഭാര്യയെ കല്ല് കൊണ്ട് തലയ്‌ക്കിടിച്ച് കൊന്നു.
ഹൈദരാബാദിലാണ് രംങ്ക റെഡ്ഡി സ്വദേശിനിയായ പത്മമ്മ(40)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് വല്ലെപ്പു ശ്രീനുവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഭാര്യയും മൂന്ന് മക്കളുമുള്ള ശ്രീനു വിവാഹമോചിതനായി ഒറ്റയ്‌ക്ക് കഴിയുന്ന പത്മമ്മയുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മില്‍ പണമിടപാടും നടന്നിരുന്നു. ആറ് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇതിനു ശേഷം പണം തിരികെ ലഭിക്കാത്തതില്‍ പത്മമ്മ ചോദ്യം ചെയ്യുന്നത് പതിവായിരുന്നു.

ഇതിനിടെ പത്മമ്മയ്‌ക്ക് വേറെ ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീനു പതിവായി വഴക്കിട്ടിരുന്നു. കൊലപാതക ദിവസം രാത്രി തെരുവില്‍ പത്മമ്മയ്‌ക്കൊപ്പം മറ്റൊരാള്‍ കിടക്കുന്നത് ശ്രീനു കണ്ടു. തുടര്‍ന്നാണ് കൊലപാതകത്തിന് ഇയാള്‍ തയ്യാറെടുത്തത്.

മദ്യപിക്കാനെന്ന് പറഞ്ഞ് പത്മമ്മയെ ശ്രീനു അടുത്തുള്ള സെമിത്തേരിയിലേക്ക് വിളിച്ചു വരുത്തി. മദ്യലഹരിയില്‍ അബോധവസ്ഥയിലായ പത്മമ്മയെ ശ്രീനു കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രിക്കച്ചവടക്കാരനാണ് ശ്രീനു.

അനുബന്ധ വാര്‍ത്തകള്‍

Next Article