പണത്തിന്റെ പേരിൽ തർക്കം: മകൾ ഉറങ്ങിക്കിടക്കവെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്

Webdunia
വെള്ളി, 29 മാര്‍ച്ച് 2019 (15:19 IST)
മകൾ അടുത്ത മുറിയിൽ ഉറങ്ങിക്കിടക്കവെ ഭര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്, ഡൽഹിയിലെ സ്വരൂപ് വിഹാറിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേരിയത്. സവിത എന്ന യുവതിയാണ് ഭർത്തവ് വികാസ് ഷർമ ക്രൂരമായി കൊലപ്പെടുത്തിയത്.
 
സവിത ഒരു ബ്യൂട്ടി പർലർ നടത്തിയിരുന്നു. ഇതു കൂടാതെ ചില പണമിടപാടുകളും സവിത നടത്തിയിരുന്നു. ഇതുമയി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കങ്ങളും വഴക്കുകളും പതിവയിരുന്നു. സഭവദിവസം ഇത്തരം ഒരു വഴക്കിനിടെ വികാസ് ഷർമ സവിതയുടെ കഴുത്തിൽ മൂർച്ചയുള്ള വസ്ഥു കുത്തിയിറക്കുകയായിരുന്നു. അധികം വൈകാതെ തന്നെ സവിത മരിച്ചു.
 
എന്നാൽ കൊലപാതകം പുറത്തറിയാതിരിക്കാൻ ബ്യൂട്ടി പാർലറിലെ ജീവനക്കാരിയെ വിളിച്ച് സവിത രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നും ഇതുവരെ തിരികെ എത്തിയിട്ടില്ല എന്നും വികാസ് കള്ളം പറഞ്ഞു. വീടിനുള്ളിൽ സവിത മരിച്ചുകിടക്കുന്നത് ഒരു സ്ത്രീ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ത്രീ ഉടൻ തന്നെ സഭവം പൊലീസിൽ അറിയിച്ചു. ഭാര്യ മരിച്ചുതിൽ നടുക്കം അഭിനയിച്ചു അഭിനയിച്ച് രക്ഷപ്പെടാൻ വിക്കാസ് ശ്രമിച്ചു എങ്കിലും ഒടുവിൽ പൊലീസ് കള്ളികളെല്ലാം പൊളിച്ചു. 
 
വികസിന്റെ മൊഴിയും പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായി ചേരാതെ വന്നതോടെ പൊലീസ് വികാസിനെ വിശദമായി ചോദ്യം ചെയ്തു. ഇതോടെ ഭാര്യയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിൽ താൻ ഭാര്യയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് വികാസ് ശർമ്മ സമ്മദിച്ചു. ഇയാൾ ഭാര്യയെ കൊല ചെയ്യാൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article