സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തിങ്കള്‍, 29 ഓഗസ്റ്റ് 2022 (16:18 IST)
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വല്ലനയിൽ പ്രായപൂർത്തി ആകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. കുറിച്ചിമുട്ടം സ്വദേശി സോനു വർഗീസ് ആണ് പിടിയിലായത്.
 
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്ക് മുമ്പ് ഇയാൾ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് വന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കൾ ആറന്മുള പോലീസിൽ പരാതി നൽകി. തുടർന്ന് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
 
ഒരു കൊല്ലം മുമ്പ് ഇരുവരും തമ്മിൽ പരിചയപ്പെടുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി യുവാവ് പെൺകുട്ടിയെ പലതവണ ലൈംഗികമായി ചൂഷണം ചെയുകയും ചെയ്തു. കുറിച്ചിമുട്ടത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍