2 വയസുള്ള കുഞ്ഞ് പ്രേതമാണോയെന്ന് സംശയം, മുത്തച്ഛന്‍ കുഞ്ഞിനെ തീയെരിയുന്ന അടുപ്പിലെറിഞ്ഞു!

Webdunia
ബുധന്‍, 24 ഏപ്രില്‍ 2019 (19:59 IST)
റഷ്യയിലാണ് സംഭവം. മദ്യലഹരിയില്‍ മുത്തച്ഛന്‍ രണ്ടുവയസുള്ള പേരക്കുട്ടിയെ തീയെരിയുന്ന അടുപ്പിലേക്ക് എറിഞ്ഞു. കുഞ്ഞ് പ്രേതമാണെന്ന് വിശ്വസിച്ചാണ് ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് വിവരം.
 
50 ശതമാനത്തിലേറെ പൊള്ളലേറ്റ കുഞ്ഞിന്‍റെ നില ഗുരുതരമാണ്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടുവയസുകാരനായ കുട്ടി. മദ്യപിച്ചുകൊണ്ടിരുന്ന മുത്തച്ഛന് പക്ഷേ, പെട്ടെന്ന് കുട്ടിക്ക് പ്രേതബാധയുണ്ടോയെന്ന്  സംശയം തോന്നി. ഉടന്‍ തന്നെ കുഞ്ഞിനെ എടുത്ത് അടുപ്പിലേക്ക് എറിയുകയായിരുന്നു.
 
പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ മകളുടെ കുഞ്ഞിനാണ് ഈ ദാരുണാനുഭവം നേരിടേണ്ടിവന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article