മദ്യവും കഞ്ചാവും വാങ്ങാനായി ബൈക്കുകളും ഫോണുകളും മോഷ്ടിക്കും, വിദ്യാർത്ഥിനിയും കാമുകനും പിടിയിൽ

വെള്ളി, 16 ഓഗസ്റ്റ് 2019 (20:10 IST)
ചെന്നൈ: മദ്യവും കഞ്ചക്വും വാങ്ങാൻ പണം കണ്ടെത്തുന്നതിനായി മോഷണം നടത്തുന്ന വിദ്യാർത്ഥിനിയെയും കാമുകനെയും പൊലീസ് പിടികൂടി. മോഷ്ടിച്ച ബൈക്കുകളിൽ സഞ്ചരിച്ച കാൽനടയാത്രക്കാരുടെ മാല മോഷ്ടിക്കുകയും സ്മാർട്ട്‌ഫോണുകൾ തട്ടിയെടുക്കുകയുമായിരുന്നു പ്രതികളുടെ രീതി. 20കരിയായ സ്വതിയും 29കാരനായ രാജുവുമാണ് പൊലീസിന്റെ പിടിയിലായത്.
 
ചെന്നൈയിൽ തെയ്നാംപേട്ടിവച്ച് യുവതിയുടെ മാല മോഷ്ടിച്ച കേസിൽ ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ ആടിസ്ഥാനത്തിലാണ് ഇരുവരെയും പൊലീസ് പിടികൂടിയിരുന്നത്. കഞ്ചാവും മദ്യവും വാങ്ങാനാണ് മോഷണങ്ങൾ നടത്തിയത് എന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.  
 
ഇൻസ്റ്റാഗ്രാമിലൂടെയാന് വിദ്യാർത്ഥിനിയെ യുവാവ് പരിചയപ്പെടുന്നത്. പിന്നീട് വിദ്യാർത്ഥിനിയെ കഞ്ചാവിനും മദ്യത്തിനും അടിമയാക്കി. ഇതിൻ പണം കണ്ടത്താനായി യുവാവ് മോഷണങ്ങൾക്കായി പെൺക്കുട്ടിയെയും കൂടെക്കൂട്ടുകയായിരുന്നു, കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍