എന്നാൽ ഈ വാർത്തകൾ നീക്കം ചെയ്യപ്പെടില്ല. ന്യൂസ് ഫീഡിൽ നിന്നും എക്സ്‌പ്ലോർ, ഹാഷ്ടാഗ് തുടങ്ങി പ്രത്യേക തിരഞ്ഞെടുത്ത് പരിശോധിക്കേണ്ട ഭാഗങ്ങളിലേക്ക് ഇവ മാറ്റും. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യാജ വർത്തകൾ ചെറുക്കുന്നതിനായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വികസിപ്പിച്ചെടുക്കാനും ഫെയ്സ്ബുക്ക് ലക്ഷ്യമിടുന്നുണ്ട്.