ഫാഷൻ ഡിസൈനറും വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ടു; രക്തത്തിൽ കുളിച്ച് മൃതദേഹങ്ങൾ - ശരീരത്തില്‍ ഏഴോളം മുറിവുകള്‍
വ്യാഴം, 15 നവംബര്‍ 2018 (13:29 IST)
ഫാഷന്‍ ഡിസൈനറും വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ട നിലയില്‍. ഫാഷൻ ഡിസൈനർ മായ ലഖാനിയും (53) അവരുടെ വീട്ടു ജോലിക്കാരിയെയുമാണ് വീടിനുള്ളില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്‌തു.
തെക്കന്‍ ഡല്‍ഹിയിലെ വസന്ത്കുഞ്ജ് മേഖലയിലുള്ള വീട്ടില്‍ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മായയുടെ മൃതദേഹം കിടപ്പുമുറിയിലും ജോലിക്കാരിയുടേത് ലിവിംഗ് റൂമിലുമാണ് കണ്ടെത്തിയത്. കത്തി ഉപയോഗിച്ചുള്ള കുത്തേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്.
മായയുടെ ശരീരത്തിൽ ഏഴു മുറിവുകള്‍ ഉള്ളതായി പൊലീസ് വ്യക്തമാക്കി. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണു പ്രാഥമിക നിഗമനം. അറസ്‌റ്റിലായവര്‍ മായയ്‌ക്കു വേണ്ടി ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, പുലർച്ചെ മൂന്നു മണിയോടെ വീട്ടിൽനിന്ന് ശക്തമായ വാദപ്രതിവാദം കേട്ടെന്ന് അയൽക്കാർ മൊഴി നൽകി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. അന്വേഷണം ഊര്‍ജിതമാക്കിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.