ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ നാടുവിട്ടു, ഭക്ഷണം കഴിക്കാതെയുള്ള തുടർച്ചയായ യാത്ര പ്രമേഹ രോഗിയായ ഹരികുമാറിനെ അവശനാക്കി, തിരിച്ചുവന്നത് കീഴടങ്ങാൻ; ബിനുവിന്റെ മൊഴി
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതിന് ശേഷം ഹരികുമാർ ആദ്യം എത്തിയത് കല്ലമ്പലത്തെ വീട്ടിലായിരുന്നു. വീട്ടിൽ നിന്ന് വസ്‌ത്രങ്ങൾ എല്ലാം എടുത്തതിന് ശേഷം കർണ്ണാടകത്തിലെ ധർമ്മസ്ഥലത്തേക്ക് പോകുകയായിരുന്നു. ഒളിവിൽ പോകുന്നതിന് മുമ്പ് ഹരി കുമാര അഭിഭാഷകനെ കണ്ടിരുന്നു. വാഹനാപകടമായതിനാൽ ജാമ്യം കിട്ടുമെന്നായിരുന്നു അഭിഭാഷകൻ പറഞ്ഞത്.
അതിന് ശേഷം, ഭക്ഷണം പോലും കഴിക്കാതെയുള്ള തുടർച്ചയായ യാത്രയിൽ പ്രമേഹ രോഗിയായ ഹരികുമാർ അവശതയിലാകുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് തിരിച്ച് കേരളത്തിലേക്ക് വരികയായിരുന്നു. ജാമ്യം ലഭിക്കുമെന്ന അഭിഭാഷകന്റെ ഉറപ്പ് ഹരികുമാർ വിശ്വസിച്ചിരുന്നതായും ബിനു പറഞ്ഞു.
പിന്നീട് ജാമ്യത്തിന് സാധ്യതയില്ലെന്ന് അറിഞ്ഞതോടെ കീഴടങ്ങാൽ തീരുമാനിച്ചുതന്നെയായിരുന്നു നാട്ടിലേക്ക് എത്തിയത്. നെയ്യാറ്റിൻകര സബ് ജയിലിലേക്ക് മാറ്റുന്നത് താങ്ങാനാവില്ലെന്ന് പലപ്പോഴും പറഞ്ഞിരുന്നതായും ബിനു പറഞ്ഞു. ഹരികുമാർ മാനസികമായി കടുത്ത സമ്മർദ്ദം നേരിട്ടിരുന്നെന്നെ ബിനുവിന്റെ മൊഴിയിൽ നിന്ന് വ്യക്തമാണ്.