പഠിക്കുന്നില്ലെന്ന് അമ്മ കോളേജിലെത്തി പരാതിപ്പെട്ടു; വീട് വിടിറങ്ങിയ മകന്‍ കടലിൽച്ചാടി ജീവനൊടുക്കി

Webdunia
തിങ്കള്‍, 5 ഓഗസ്റ്റ് 2019 (18:31 IST)
പഠനത്തെച്ചൊല്ലി അമ്മയുമായി വഴക്കിട്ട് വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവാവ് കടലിൽച്ചാടി ജീവനൊടുക്കി. ചെമ്മഞ്ചേരിയിലെ സ്വകാര്യ എൻജിനിയറിങ് കോളേജിൽ രണ്ടാംവർഷ വിദ്യാർഥിയായ കേളമ്പാക്കം സ്വദേശി സുരേഷ്‌കുമാറാണ് (19) മരിച്ചത്.

രണ്ടു ദിവസം മുമ്പ് കോളേജിലെത്തിയ സുരേഷിന്റെ അമ്മ മകന്റെ പഠനവുമായി ബന്ധപ്പെട്ട് അധ്യാപകരുമായി സംസാരിച്ചു. വീട്ടില്‍ എത്തിയാല്‍ പഠിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും പറഞ്ഞാല്‍ അനുസരിക്കില്ലെന്നും ഇവര്‍ അധ്യാപകരോട് പരാതിപ്പെട്ടു.

അന്ന് വൈകിട്ട് വീട്ടില്‍ മടങ്ങിയെത്തിയ സുരേഷ് അമ്മയുമായി വഴക്കിട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. രാത്രിയായിട്ടും മകന്‍ മടങ്ങി വരാതിരുന്നതോടെ അമ്മ കേളമ്പാക്കം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞദിവസം രാവിലെ കാനത്തൂരിനടുത്ത് കടൽത്തീരത്ത് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article