വീടിന്റെ മുന്നില്‍ നിന്നും തന്റെ വളർത്തുനായയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് യുവാവ് പരാതിയുമായി പോലീസിനെ സമീപിച്ചു. ചെന്നൈയിലെ പോണ്ടി ബസാർ പ്രദേശത്തെ വീട്ടിൽ നിന്നാണ്, ഗോൾഡൻ റിട്രീവർ ഇനത്തിൽ പെട്ട ഇവിടുത്തെ വളർത്തുനായയെ ഒരു സ്ത്രീ തട്ടിക്കൊണ്ടുപോയത്.
സ്ത്രീ നായയെ മോഷ്‌ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞിരുന്നു. അതേപോലെ, തന്റെ പ്രിയപ്പെട്ട നായയെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് ഉടമയും സോഫ്റ്റുവെയർ രംഗത്ത് പ്രവർത്തിക്കുന്നയാളുമായ ശരത് സമൂഹമാധ്യമങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ പോസ്റ്റുചെയ്‌തു.