വാഹനം കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതിന് തമിഴ്നാട്ടിൽ എസ്ഐയെ മിനിലോറി കയറ്റിക്കൊന്നു

Webdunia
ചൊവ്വ, 2 ഫെബ്രുവരി 2021 (09:17 IST)
തൂത്തുക്കുടി: മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതിന്റെ പക വീട്ടാാൻ എസ്ഐയെ മിനി ലോറികയറ്റി കൊലപ്പെടുത്തി ക്രൂരത. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്. തൂത്തുക്കുടി ഏറൽ സ്റ്റേഷനിലെ എസ്ഐ ബാലുവാണ് കൊല്ലപ്പെട്ടത്. പട്രോളിങ്ങിനിനിടെ ഏറൽ ബസാറിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് വേലവേളാൻ സ്വദേശി മുരുകവേലിനെ എസ്ഐ ബാലുവും സംഘവും കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് ഇയാളെ താക്കീത് ചെയ്ത് വിട്ടു. തുടർന്ന് രാത്രി 12 മണിയോടെ പട്രോൾ സംഘം ഇയാളുടെ വീടിന് സമീപത്ത് എത്തി. ഈ സമയത്ത് മുരുകവേൽ മദ്യപിച്ച് റോഡരികിൽ നിൽക്കുകയായിരുന്നു. തുടർന്ന് ടൗണിൽ നടന്ന സംഭവങ്ങൾ എസ്ഐ മുരുകവേലിന്റെ ഭാര്യയെ അറിയിച്ചു. ഇതിലുള്ള പക തീർക്കാൻ മുരുകവേൽ മിനി ലോറിയിൽ എസ്ഐ പിന്തുടർന്ന് ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. എസ്ഐ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article