പോളിയോ തുള്ളിമരുന്നിന് പകരം നൽകിയത് ഹാൻഡ് സാനിറ്റൈസർ: 12 കുട്ടികൾ ആശുപത്രിയിൽ

ചൊവ്വ, 2 ഫെബ്രുവരി 2021 (08:31 IST)
മുംബൈ: പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികൾക്ക് നൽകിയത് ഹാൻഡ് സാനിറ്റൈസർ തുള്ളികൾ. മഹാരാഷ്ട്രയിലെ യവത്മൽ ഗാന്ധാജിയിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഗുരുതര വീഴ്ച. ഒന്നുമുതൽ അഞ്ച് വരെ പ്രായമുള്ള 2,000 കുട്ടികൾക്കാണ് ഈ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോളിയോ തുള്ളിമരുന്ന് നൽകിയത്. ഇതിൽ 12 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസർ നൽകിയതായാണ് വിവരം. ഇതോടെ തലചുറ്റലും, ഛർദിയും ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രകടിപ്പിച്ച കുട്ടികളെ വസന്തറാവു സർക്കാർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. എല്ലാ കുട്ടികളുടെയും നില തൃപ്തികരമാണെന്ന് അശുപത്രി ഡീൻ വ്യക്തമാാക്കിയിട്ടുണ്ട്. സംഭവത്തിൽ മൂന്ന് നഴ്സുമാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍