ബാലികയെ പീഡിപ്പിച്ച 53 കാരൻ പിടിയിൽ

Webdunia
വെള്ളി, 17 മെയ് 2019 (17:01 IST)
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച അമ്പത്തിമൂന്നുകാരനെ പോലീസ് അറസ്റ് ചെയ്തു. ആലം_കോട് പുല്ലുതോട്ടം തെങ്ങുവിളാകം വീട്ടിൽ വിപിന ചന്ദ്രൻ നായരാണ് പോലീസ് വലയിലായത്.
 
ഒരു സ്വകാര്യ ലേബർ സപ്ലൈ കമ്പനിയിലെ ജീവനക്കാരനായ ഇയാൾ എൽ.കെ.ജി വിദ്യാർഥിനിയായ കുട്ടിയെ നയത്തിൽ വശീകരിച്ച് വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനം സ്ഥിരീകരിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
 
നഗരൂർ എസ് ഐ രതീഷ് കുമാറും   സംഘവും പോക്സോ വകുപ്പ് പ്രകാരം കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article