കളിത്തോക്കുകാട്ടി ഭീഷണിപ്പെടുത്തി ബാങ്ക് കൊള്ളയടിക്കാൻ ശ്രമം; ടെക്കിയെ ബാങ്ക് ജീവനക്കാർ പിടികൂടിയത് കല്ലെറിഞ്ഞുവീഴ്ത്തി

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (15:57 IST)
ഹൈദെരാബാദ്: കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തി ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച ഐ ടി ജീവനക്കാരനെ ബാങ്ക് ജീവനക്കാർ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു. ഹൈദെരബാദിൽ തിങ്കളാഴ്ചയാണ് സംഭവം. സ്വകാര്യ ഐ ടി കമ്പനി ജീവനക്കാരനായ 45കാരൻ ഡേവിഡ് പ്രവീണാണ് പൊലിസ് പിടിയിലായത്.
 
തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ നഗരത്തിലെ ഒരു ബാങ്കിൽ മുഖം മറച്ച് ബുർഖ ധരിച്ചെത്തിയായിരുന്നു അക്രമം. ബാങ്കിലെ ഒരു ജീവനക്കാരനെ തോക്കിൻ മുനയിൽ നിർത്തി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ക്യഷ്യറിൽ നിന്നും 2.5 ലക്ഷം രൂപ ഡേവിഡ് പ്രവീൺ  കവർന്നു. ഇതോടെ ബാങ്കിലെ മറ്റു ജീവനക്കാർ ഇയാൾക്ക് നേരെ കല്ലുകളെടുത്തെറിഞ്ഞ് പ്രതിരോധിക്കാൻ ശ്രമിച്ചു. 
 
തന്റെ കയ്യിൽ ബോമ്പുണ്ടെന്ന് ഭീഷണി മുഴക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ ബാങ്ക് ഉദ്യോഗസ്ഥർ തന്നെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതിയെ പൊലീസിന് കൈമാറി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ തന്റെ ജോലി നഷ്ടമായെന്നും കുടുംബം പുലർത്താനാണ് ബാങ്ക് കൊള്ളയടിക്കാൻ തീരുമാനിച്ചതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article