155 സി സിയുടെ കരുത്തുമായി ഇന്ത്യയിൽ കുതിക്കാനൊരുങ്ങി യമഹ ‘എൻമാക്സ്‘

ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (15:27 IST)
ഇന്ത്യയിലെ ഗിയർലെസ് ഇരു ചക്ര വാഹന വിപണി വലിയ രീതിയിൽ മുന്നേറുകയാണ്. ഇതിന്റെ ഭാഗമായി ഗിയറ് ബൈക്കിന്റേതിന് സമാനമായ പവറുമായി പല സ്കൂട്ടറുകളും ഇപ്പോൾ വിപണിയിലെത്തുന്നുണ്ട്. ഇപ്പോഴിത യമഹയും അത്തരമൊരു പവർഫുൾ ഗിയർലെസ് ഇരുചക്രവാഹനവുമായി ഇന്ത്യൻ നിരത്തുകളിലെത്താൻ തയ്യാറെടുക്കുകയാണ്.
 
യമഹയുടെ എൻ‌മാക്സ് 155 ആണ് ഇന്ത്യൻ വിപണിയിലെത്താൻ തയ്യാറെടുക്കുന്നത്. ഡെൽഹി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച കൺസെപ്റ്റ് മോഡലിനെയാണ് ഇന്ത്യൻ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ പരമ്പരാഗത ഗിയർലെസ് ഇരുചക്ര വാഹനത്തിൽ നിന്നും കാഴ്ചയിൽ തന്നെ വ്യത്യസ്തനാണ് യമഹ എൻ‌മാക്സ് 155. പൂർണമായും യൂറോപ്യൻ ശൈലിയിലണ് ഇതിന്റെ നിർമ്മാണം. 
 
അത്യാധുനികമായ എല്ലാ സംവിധനങ്ങളും എൻ‌മാസിൽ സജ്ജികരിച്ചിട്ടുമുണ്ട്. ഡിസ്‌ക് ബ്രേക്കിനൊപ്പം ഓപ്ഷണലായി ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനവും എന്‍മാക്‌സിനു സുരക്ഷ ഒരുക്കും. കൂടാതെ എക്സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ്, എല്‍സിഡി ആള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്രണ്ട് ഫ്ളൈ സ്‌ക്രീന്‍, സ്മോക്ക്ഡ് എല്‍ ഇ ഡി ഹെഡ് ലാംബ്, എല്‍ ഇ ഡി ടെയില്‍ ലാംബ് എന്നിവ വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്. 
 
മാറ്റ് ഡീപ് റെഡ്, മാറ്റ് ഗ്രേ, പ്രീമിയര്‍ വൈറ്റ് എന്നീ നിറങ്ങളിലാവും വാഹനം ഇന്ത്യൻ വിപണിയിലും ലഭ്യമാകുക. 8000 ആര്‍ പി എമ്മില്‍ 15 ബി എച്ച്‌ പി കരുത്തും പരമാവധി 6000 ആര്‍ പി എമ്മില്‍ 14.4 എൻ എം  ടോര്‍ക്കും സൃഷ്ടിക്കുന്ന 155 സി സി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന്‍റെ കുതിപ്പിന് പിന്നിൽ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍