യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഘർഷങ്ങളിലും പൊലീസ് നടപടിയിലും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ രാജേന്ദ്രനാണ് ഹൈക്കോടതിയെ സമിപിച്ചത്. ശബരിമലയിൽ രഹ്‌ന ഫാത്തിമ എത്തിയതിൽ ഗൂഡാലോചനയുണ്ടെന്നും ഐ ജി മനോജ് എബ്രഹാമിനും ശ്രീജിത്തിനുമെതിരെ അന്വേഷണ വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.