‘ഒരു മുഖ്യമന്ത്രി ഇത്ര കരുതലോടെ തന്റെ ജനതയെ എഡ്യൂക്കേറ്റ് ചെയ്യുന്നത് ഒരു പക്ഷേ കേരള ചരിത്രത്തിലാദ്യമായിരിക്കും, പിണറായി വിജയൻ മികച്ച അധ്യാപകനുമാണ്‘’- ശാരദക്കുട്ടി

ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (12:43 IST)
ശബരിമല വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണ പ്രസംഗങ്ങളെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ശബരിമല വിവാദവിഷയമായതു കൊണ്ടുണ്ടായ വലിയ ഒരു നേട്ടമുണ്ട്. ഒരു മുഖ്യമന്ത്രി കേരള സമൂഹത്തിന്റെ മുഴുവൻ അധ്യാപകനാകുന്നതു കാണാൻ കഴിഞ്ഞു. ഞങ്ങളുടെ സമുദായത്തിനു പുറത്തുള്ള വിഷയങ്ങൾ, ക്ഷേത്ര ചരിത്രവും, സമുദായ ചരിത്രവും, അന്നു നിലനിന്നിരുന്ന സവർണ്ണാധിപത്യവും ദളിത് മുന്നേറ്റങ്ങളും ഇത്ര ഭംഗിയായി മുൻപ് ഒരിടത്തും കേട്ടിട്ടില്ല എന്ന്  സുഹൃത്തിന്റെ വാക്കുകൾ കടമെടുത്ത് ശാരദക്കുട്ടി ഫെയിസ്ബുക്കിൽ കുറിച്ചു.
 
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
 
"ശബരിമല വിവാദവിഷയമായതു കൊണ്ടുണ്ടായ വലിയ ഒരു നേട്ടമുണ്ട്.. ഒരു മുഖ്യമന്ത്രി കേരള സമൂഹത്തിന്റെ മുഴുവൻ അധ്യാപകനാകുന്നതു കാണാൻ കഴിഞ്ഞു. ഞങ്ങളുടെ സമുദായത്തിനു പുറത്തുള്ള വിഷയങ്ങൾ - ക്ഷേത്ര ചരിത്രവും സമുദായ ചരിത്രവും അന്നു നിലനിന്നിരുന്ന സവർണ്ണാധിപത്യവും ദളിത് മുന്നേറ്റങ്ങളും -ഇത്ര ഭംഗിയായി മുൻപ് ഒരിടത്തും കേട്ടിട്ടില്ല. ഒരു മുഖ്യമന്ത്രി ഇത്ര കരുതലോടെ തന്റെ ജനതയെ educate ചെയ്യുന്നത് ഒരു പക്ഷേ കേരള ചരിത്രത്തിലാദ്യമായിരിക്കും. പിണറായി വിജയൻ മികച്ച അധ്യാപകനുമാണ്."
 
ഇൻഡ്യൻ ക്രിസ്ത്യൻ വിമൻ മൂവ് മെന്റിന്റെയും കെ സി സി വനിതാ കമ്മീഷന്റെയും ആഭിമുഖ്യത്തിൽ തിരുവല്ല YMCA യിൽ നടത്തിയ മതവും ലിംഗനീതിയുമെന്ന വിഷയത്തിലെ മുഖ്യപ്രഭാഷണത്തിനു ചെന്നതായിരുന്നു ഞാൻ. അവിടെ വെച്ച് പഴയ കൂട്ടുകാരിയായ ഒരു കോളേജധ്യാപികയെ കണ്ടു. സ്വകാര്യസംഭാഷണത്തിനിടയിൽ അവർ പറഞ്ഞ വാക്കുകളാണ് മുകളിൽ ചേർത്തിരിക്കുന്നത്.
 
ഇത് കേരളത്തിലെ സ്ത്രീകളുൾപ്പെടുന്ന വലിയൊരു ജനവിഭാഗം തിരിച്ചറിയുന്നുണ്ട് എന്നത് ചെറിയ കാര്യമല്ല.. പിണറായി വിജയന്, അറിയപ്പെടാത്ത ഒട്ടേറെ ശിഷ്യരുണ്ടെന്നു പറഞ്ഞ് അവർ ചിരിച്ചു. സാധാരണക്കാർ നൽകുന്ന ഈ അംഗീകാരം ചെറിയ കാര്യമല്ല.ജനങ്ങൾ വസ്തുതകൾ തിരിച്ചറിയുന്നുണ്ട് എന്നതിന്റെ ഒരു സൂചകമായി ഈ അഭിപ്രായത്തെ ഞാൻ കാണുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍