വിധി കേട്ട പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഒറ്റയോട്ടം; നാണംകെട്ട് പൊലീസ്

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (18:41 IST)
ബർവാനി: പീഡന കേസിൽ വിധി കേട്ട പ്രതി കോടതിയിൽ നിന്നും ഇറങ്ങിയോടി. മധ്യപ്രദേശിലെ ബർവദി ജില്ലാ കോടതിയിലാണ് സംഭവം നടന്നത്. പ്രായ പൂർത്തിയാവത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിലെ പ്രതി വിജയ് സോളങ്കിയാണ് വിധി കേട്ടതോടെ പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടത്. 
 
കേസിൽ സോളങ്കി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് 10 വർഷം തടവും ഏഴായിരം രൂപ പിഴയും കോടതി ശിക്ഷ വിധിക്കുകയായിരുന്നു. വിധി കേട്ട് അസ്വസ്ഥനായ പ്രതി പൊലീസിനെ കബളിപ്പിച്ച് കോടതി മുറിയിൽ നിന്നും ഇറങ്ങിയോടി. പൊലീസ് പിന്നാലെ ഓടിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
 
സംഭവത്തെ തുടർന്ന് രൂക്ഷമായ വിമർശനമാണ് കോടതിയുടെ ഭാഗത്തു നിന്നും പൊലീസിന് ഏൽകേണ്ടിവന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ നടപടികൾ പാലിച്ചില്ലെന്ന് കോടതി വിമർശിച്ചു. 2015ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article