തട്ടിക്കൊണ്ടുപോയ ഏഴു വയസുകാരന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ

Webdunia
വ്യാഴം, 12 ജൂലൈ 2018 (15:06 IST)
ലക്നൌ: ഉത്തർപ്രദേശിൽ നിന്നും തട്ടിക്കൊണ്ടുപോയ ഏഴുവയസുകാരന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശിലെ ഷാംലിയിലാണ് സംഭവം നടന്നത്. ആദർശ് മാണ്ഡിബ് പൊലീസ് സ്റ്റേഷനു സമീപത്ത് വച്ച് ബുധനാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. 
 
കയ്യും കാലും നാവും വെട്ടി നുറുക്കിയ നിലയിലായിരുന്നു മൃതദേഹം. 
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീടിനു സമീപത്ത് കുളിച്ചുകൊണ്ടിരിക്കെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. സംഭവത്തിൽ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടൂനൽകി.

അനുബന്ധ വാര്‍ത്തകള്‍

Next Article