പട്ടാപ്പകൽ സ്പായിൽ പെൺ‌വാണിഭം: 15 പേർ പിടിയിൽ

Webdunia
വ്യാഴം, 5 ജൂലൈ 2018 (16:43 IST)
ഗുർഗാവ്: നഗരത്തിലെ പ്രധാന സ്പാ കേന്ദ്രത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ പെൺ‌വാണിഭ സംഘത്തെ പിടികൂടി. തായ്‌ലാൻ‌ഡിൽ നിന്നുമുള്ള അഞ്ച് വിദേശികൾ ഉൾപ്പടെ 15 പേരാണ് സംഘത്തിൽ ഉള്ളത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
മണിപ്പൂരിൽ നിന്നും അഞ്ച് സ്ത്രീകളും ഉത്തർപ്രദേശിൽ നിന്നുള്ള ഒരാളും സംഘത്തിൽ ഉണ്ട്. പിടിയിലായ രണ്ടുപേർ ഇടപാടിനായി സ്പായിലെത്തിയവരാണ്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. 
 
സ്പായുടെ ഉടമ ഒളിവിലാണ്. ഇയാൾക്കെതിരെ വ്യപിജാര കുറ്റത്തിന് കേസ് ചുമത്തിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷ്ണർ കെ കെ റാവുവിന്റെ നേതൃത്വത്തിലാണ് റെയിഡ് നടന്നത്. പ്രതികൾക്കെതിരെ എഫ് ഐ അർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  

ഫോട്ടോ ക്രഡിറ്റ്സ്: എൻ ഡി ടി വി ഓൻലൈൻ 

അനുബന്ധ വാര്‍ത്തകള്‍

Next Article