ലോക്‌ഡൗണിൽ പാസ് ചോദിച്ച പൊലീസുകാരന്റെ കൈ വെട്ടിമാറ്റി

തിങ്കള്‍, 13 ഏപ്രില്‍ 2020 (08:20 IST)
ചണ്ഡിഗഡ്: ലോക്‌ഡൗണിൽ യാത്ര പാസ് ആരാഞ്ഞ പൊലീസുകാരന്റെ കൈ വെട്ടിമാറ്റി അക്രമികൾ. പഞ്ചാബിലെ പാട്യാലയിലാണ് ക്രൂരമായ സംഭവം. കാറിലെത്തിയ സംഘത്തോട് പൊലീസ് ഉദ്യോഗസ്ഥൻ യാത്ര പാസ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പ്രകോപിതരായ സംഘം. പരമ്പരാഗത ആയുധം ഉപയോഗച്ച് എഎസ്ഐ ഹർജീത് സിങ്ങിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. 
 
പരിക്കേറ്റ എ‌എസ്ഐയെ ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നിഹാങ് എന്ന സിഖ് വിഭാഗത്തിൽപ്പെട്ട സംഘമാണ് ആക്രമണം നടത്തിയത് എന്ന് പഞ്ചാബ് ഡിജിപി വ്യക്തമാക്കി. 7 അക്രമികളെ ഗുരുദ്വാരയിൽനിന്നും പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിനും ഷൂട്ടൗട്ടിനും ഒടുവിലാണ് പ്രതികൾ പിടികൂടിയത്, ഇവരിൽനിന്നും കൈതോക്കുകളും, പെട്രോൾ ബോംബുകളും, ഗ്യാസ് സിലിണ്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്.  

In an unfortunate incident today morning, a group of Nihangs injured a few Police officers and a Mandi Board official at Sabzi Mandi, Patiala. ASI Harjeet Singh whose hand got cut-off has reached PGI Chandigarh.

— DGP Punjab Police (@DGPPunjabPolice) April 12, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍