ആറൻമുള പീഡനം: പെൺകുട്ടിയ്ക്ക് ഗുരുതര പരിക്കുകൾ, മൊഴി നൽകാനാകുന്ന സ്ഥിതിയിലല്ലെന്ന് പൊലീസ്

Webdunia
വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (09:30 IST)
പത്തനംതിട്ട: ആറൻമുളയില്‍ ആംബുലൻസ് ഡ്രൈവർ പീഡനത്തിന് ഇരയാക്കിയ പെൺകുട്ടിയ്ക്ക് ഗുരുതര പരിക്കുകൾ. പിടിവലിയ്ക്കിടെ പെൺകുട്ടി മുട്ടിടിച്ച് വീണിരുന്നു. സ്വകാര്യ ഭാഗങ്ങളിലും ക്ഷതമേറ്റിട്ടുണ്ട്. മാനസികവും ശാരീരികവുമായി അവശായ പൊൺകുട്ടി മൊഴി നൽകാൻ സാധിയ്ക്കുന്ന സ്ഥിതിയിലല്ല എന്ന് പൊലീസ് വ്യക്തമാക്കി.
 
ആസൂത്രിതമായാണ് നൗഫൽ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പന്തളത്ത് പെൺകുട്ടിയെ ഇറക്കാതെ കോഴഞ്ചേരിയിലേയ്ക്ക് കൊണ്ടുപോയി. തിരികെ മടങ്ങുമ്പോൾ ആംബുലൻസിന് വേഗം കുറവായിരുന്നു. യാത്രയിലുടനീളം യുവതിയോട് പ്രതി ലൈംഗിക ചുവയോടെ സംസാരിച്ചു. ഇതിനിടെ വിജനമായ സ്ഥലത്ത് വാഹനം നിർത്തി പിന്നിലെ വാതിലിലൂടെ ഉള്ളിൽക്കടന്ന പ്രതി ഡോർ കുറ്റിയിടുകയായിരുന്നു.
 
പെണ്‍കുട്ടി ഇതോടെ ഭയന്ന് നിലവിളിച്ചു. പിടിവലിയ്ക്കിടെയാണ് പെൺകുട്ടി മുട്ടിടിച്ച് വീണത്. സംഭവത്തിൽ പ്രതിയ്ക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ അടുത്തുള്ള പന്തളം അര്‍ച്ചന ഫസ്റ്റ് ലൈന്‍ പരിശോധനാ കേന്ദ്രത്തില്‍ ഇറക്കാതെ കോഴഞ്ചേരിക്ക് കൊണ്ടു പോയതിനാണ് കേസെടുത്തിരിയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article