സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

ശ്രീനു എസ്
വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (09:08 IST)
സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഒരു വാഹനത്തില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക.
 
സംസ്ഥാനത്ത് 5100 ഡ്രൈവിംഗ് സ്‌കൂളുകളും 20000ല്‍പ്പരം ജീവനക്കാരുമുണ്ട്.  മോട്ടോര്‍ വാഹന വകുപ്പില്‍ 7 ലക്ഷം ലൈസന്‍സ് അപേക്ഷകള്‍ കുടിശ്ശികയുണ്ട്. ഡ്രൈവിംഗ് സ്‌കൂള്‍ തുറക്കുന്നതോടെ ഈ കുടിശ്ശിക തീര്‍ക്കാനും, സ്‌കൂള്‍ ജീവനക്കാരുടെ കീഴില്‍ പുനസ്ഥാപിക്കാനും കഴിയുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article