മനസ്സറിഞ്ഞ് കെട്ടിപ്പിടിച്ചോളു, ഗുണങ്ങൾ ഏറെ !

ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (15:46 IST)
സുഹൃത്തുക്കളെയോ പങ്കാളിയെയൊ മനസ്സറിഞ്ഞ് കെട്ടിപിടിക്കാൻ ഇനി മടി കാട്ടേണ്ട കെട്ടിപ്പിടുത്തത്തിന് നമ്മുടെ മാനസ്സിക സന്തോഷത്തിലും ആരോഗ്യത്തിലും വലിയ പങ്കു വഹിക്കാൻ സാധിക്കും എന്നാണ് കണ്ടെത്തൽ. ഹൃദയാരോഗ്യത്തിനും. പുതിയ കാലത്തിന്റെ മാനസ്സിക സംഘർഷങ്ങളിൽ നിന്നെല്ലാം മുക്തി നേടാനും മനസ്സറിഞ്ഞുള്ള ഒരു കെട്ടിപ്പിടുത്തം കൊണ്ടാവും. 
 
എങ്ങനെ ഇത് സാധ്യമാകും എന്നാവും ചിന്തിക്കുന്നത്. സംതൃപമായി കെട്ടിപ്പിടിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിയ്ക്കപ്പെടുന്ന ഹോർമോണുകളുടെ പ്രവർത്തന ഫലമായാണിത്. രണ്ട്പേർ തമ്മിൽ ഇഷ്ടത്തോടെ കെട്ടിപ്പിടിക്കുമ്പോൾ ഓക്സിട്രോസിൻ എന്ന ഹോർമോൺ ശരീരത്തിൽ ഉത്പാതിപ്പിക്കപ്പെടുന്നു. സന്തോഷം ഉണ്ടാക്കാൻ കഴിവുള്ള ഹോർമോണാണ് ഇത്. 
 
എറ്റവും ആസ്വദിച്ച് എന്തെങ്കിലും നാം ചെയ്യുന്ന സമയത്ത് നമ്മളിൽ ഉണ്ടാകുന്ന സുഖകരമായ ഒരു സംതൃപ്തിയുണ്ട്. കളി കഴിഞ്ഞ് വിശ്രമിക്കുമ്പോഴോ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പൊഴോ നമ്മളിൽ ഉണ്ടാകുന്ന സംത്രിപ്തിയെക്കുറിച്ചാണ് പറയുന്നത്. എൻഡോമോർഫിൻ എന്ന ഹോർമോണ് ആണ് ഇത് സമ്മാനിക്കുന്നത്. കെട്ടിപ്പിടിക്കുന്നതിലൂടെ ആ അനുഭൂതിയും നമുക്ക് നുകരാനാകും. 
 
മാനസ്സിക സംഘർഷങ്ങളെ കുറക്കുന്നതിന്നും രക്ത സമ്മർദ്ദത്തെ ക്രമീകരിക്കുന്നതിനുമെല്ലാം മനസ്സറിഞ്ഞ് ഒന്ന് കെട്ടിപിടിച്ചാൽ മതി. മാത്രമല്ല രണ്ടു വ്യക്തികൾ തമ്മിലുള്ള മാനസ്സിക അടുപ്പത്തെ ഇതു വർധിപ്പിക്കും. പ്രത്യേകിച്ച് പങ്കാളിയുമായുള്ള കെട്ടിപുണരൽ ദാമ്പത്യ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു ബ്ബ്ഃആആഗ്ഗാമ്മാആനീത്ത് അതിലെല്ലാം ഉപരി കെട്ടിപ്പിടുത്തം രണ്ട് വ്യക്തികൽ തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെയും മാനസ്സിക ഐക്യത്തിന്റെയും ഒരു ആശയവിനിമയം കൂടിയാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍