യാത്രക്കാരെ ഉൾപ്പടെ ബസ് ജപ്തി ചെയ്ത സംഭവം: ബസ്സ് തടഞ്ഞ പൊലീസിന് നേരെ വെടിയുതിർത്ത് പ്രതികൾ

വ്യാഴം, 20 ഓഗസ്റ്റ് 2020 (12:24 IST)
ലക്‌നൗ: ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് യാത്രക്കാരെ ഉൾപ്പടെ ബസ് പിടിച്ചെടുത്ത സംഭവത്തിൽ ബസ് തടഞ്ഞ് പൊലീസിന് നേരെ ആക്രമണം. ഹരിയാനയിലെ ഫത്തേഹാബാദില്‍ പരിശോധനക്കായി ബസ് തടഞ്ഞ പോലീസിന് നേരെ പ്രതികൾ വെടിയുതിർത്തു. ഇതോടെ പൊലീസ് തിരികെ നടത്തിയ വെടിവെയ്പ്പിൽ അക്രമികളിൽ ഒരാളുടെ കാലിന് പരിക്കേറ്റു. മറ്റൊരാൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. 
 
കാലിന് വെടിയേറ്റയാളാണ് പ്രധാന പ്രതി എന്നാണ് പൊലീസ് പറയുന്നത്. ഓടിരക്ഷപ്പെട്ടയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. വായ്പ തിരിച്ചടവ് ഇന്നമുടങ്ങിയതിനെ തുടർന്ന് ഗുരുഗ്രാമിൽ നിന്നും മധ്യപ്രദേശിലേയ്ക്ക് യത്രക്കാരുമായി പുറപ്പെട്ട ബസ്സ് ഫിനാൻസ് കമ്പനി പിടിച്ചെടുക്കുകയായിരുന്നു. ഫിനാൻസ് കമ്പനി നിയോഗീച്ച ആളുകൾ ബസ് തടഞ്ഞു നിർത്തി ഡ്രൈവറോടും കണ്ടക്ടറോടും ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിയ്ക്കേണ്ടതുണ്ട് എന്ന് ഡ്രൈവറും കണ്ടക്ടറും പറഞ്ഞെങ്കിലും കമ്പനി നിയോഗിച്ചവർ ഇതിന് കൂട്ടാക്കിയില്ല. പിന്നീട് യാത്രക്കാരെ ഇവർ ജാൻസിയിൽ ഇറിക്കിവിടുകയായിരുന്നു. \

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍