ശരീര പരിശോധന വേണ്ട, കൊവിഡ് ഇല്ലെന്ന് വിദ്യാർത്ഥികൾ എഴുതി നൽകണം; നീറ്റ് ജെഇഇ പരീക്ഷകൾക്ക് പ്രോട്ടോകോൾ പ്രഖ്യാപിച്ചു

വ്യാഴം, 20 ഓഗസ്റ്റ് 2020 (11:41 IST)
ഡൽഹി: നീറ്റ്, ജെഇഇ പരീക്ഷകൾക്കായി പ്രോട്ടോകോൾ പ്രഖ്യാപിച്ച് നാഷ്ണൽ ടെസ്റ്റിങ് ഏജൻസി. കൊവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾ ഹാജരാക്കണം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദേഹ പരിശോധന നടത്തേണ്ടതില്ല എന്നാണ് തീരുമാനം. പരിക്ഷകൾക്ക് മുൻപായി പരീക്ഷാ കേന്ദ്രങ്ങളുടെ തറ, ചുമരുകൾ, ഗേറ്റുകൾ എന്നിവ അണുവിമുക്തമാക്കണം. പ്രവേശന കവാടത്തിൽ വച്ച് തന്നെ എല്ലാവരുടെയും ശരീര ഊഷ്മാവ് പരിശോധിയ്ക്കണം.  
 
പനിയോ, മറ്റു രോഗലക്ഷണങ്ങളോ ഉള്ളവരെ പ്രത്യേക മുറികളിലാകും പരീക്ഷ എഴുതിയ്ക്കുക. പരീക്ഷാ ഹാളിൽ മാസ്ക് ധരിയ്ക്കാൻ വിദ്യാത്ഥികളെ അനുവദിക്കും. ഗ്ലൗസുകൾ, മാസ്കുകൾ, ഹാൻഡ് സാനിറ്റൈസർ, അണുനശീകരണ ലായിനി എന്നിവ പരീക്ഷ കേന്ദ്രങ്ങളിൽ സജ്ജമാക്കണം. പരീക്ഷാ ഹാളിൽ ഉള്ള അധ്യാപകരും മാസ്കുകളും ഗ്ലൗസുകളും ധരിക്കണം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേകം കുടിവെള്ള ബോട്ടിലുകൾ വേണം എന്നും മാർഗനിർദേശത്തിൽ പറയുന്നു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍