എട്ട് വയസുകാരിയെ മദ്രസ അധ്യാപകൻ ക്രൂരമായി മാനഭംഗപ്പെടുത്തി. ഡൽഹിയിലെ നരേലയിലാണ് സംഭവം. സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അറുപത്തിയേഴുകാരനായ അധ്യാപകനാണ് മദ്രസയിലെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ ചൊവ്വാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിടിയിലായ അധ്യാപകനെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തു. അതേസമയം, കുട്ടിയുടെ ആരോഗ്യവിവരം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല.