വിവാഹം വൈകുന്നു, ദേവിയെ പ്രീതിപ്പെടുത്താൻ 60കാരന്റെ തലവെട്ടി ക്രൂരത: 25 കാരൻ പിടിയിൽ

Webdunia
വെള്ളി, 24 ജൂലൈ 2020 (10:45 IST)
ലഖ്‌നൗ: ദേവിയെ പ്രീതിപ്പെടുത്താന്‍ മനുഷ്യന്റെ തലയറുത്ത് ബലി നല്‍കി ക്രൂരത. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. തന്റെയും സഹോദരൻമാരുടെയും വിവാഹം വേഗത്തിൽ നടക്കുന്നതിന് സിദ്ധന്റെ നിർദേശ പ്രകാരം വ്യാഴാഴ്ച .25കാരനായ പ്രകാശ് ശുക്ല വയോധിന്നെ കഴുത്തറുത്ത് ബലി നൽകുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  
 
ബാബുറാം എന്ന 60 കരനാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഉദയ് പ്രകാശിന്റേയും അഞ്ച് സഹോദരന്‍മാരുടേയും വിവാഹം കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒരു പുരോഹിതന്‍ ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഉറങ്ങിക്കിടക്കുന്ന വയോധികനായ ഒരാളുടെ തല വെട്ടി ബലി നല്‍കി ദേവിയെ പ്രീതിപ്പെടുത്തിയാല്‍ വിവാഹം നടക്കുമെന്ന് പുരോഹിതന്‍ ഇവരോട് പരഞ്ഞിരുന്നു. തുടർന്ന് ഉദയ് പ്രകാശ് 60 കാരനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
 
വൃദ്ധന്റെ തല അറുത്ത ശേഷം ഉദയ് ഉച്ചത്തില്‍ അലറിവിളിച്ചു. ഇതോടെ സംഭവ സ്ഥലത്ത് ആളുകള്‍ തടിച്ചു കൂടി. തന്നെ അറസ്റ്റ് ചെയ്യാന്‍ ഇയാള്‍ ചുറ്റുംകൂടിയവരോട് ആവശ്യപ്പെട്ടു. പൊലീസ് ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മരിച്ച ബാബുറാമുമായി തനിക്ക് യാതൊരു മുന്‍ വൈരാഗ്യവുമുണ്ടായിരുന്നില്ലെന്നും വിവാഹം നടക്കാന്‍ ദേവിയെ പ്രീതിപ്പെടുത്താനാണ് ബലി നടത്തിയതെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article