സ്വന്തം കാമുകനെകൊണ്ട് മകളെ വിവാഹം കഴിപ്പിച്ചു, തിരിച്ചറിഞ്ഞതോടെ യുവതി ജീവനോടുക്കി

ശനി, 14 മാര്‍ച്ച് 2020 (16:34 IST)
ഹൈദരാബാദ്: 19 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മയ്‌ക്കെതിരേ കേസെടുത്ത് പൊലീസ്. ഹൈദരാബാദ് സ്വദേശിയായ അനിതയ്‌ക്കെതിരെയാണ് 17 കാരിയായ ഇളയമകളുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അമ്മയും ചേച്ചിയുടെ ഭര്‍ത്താവും തമ്മിലുള്ള രഹസ്യബന്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കി 17 വയസ്സുകാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
 
ഇക്കഴിഞ്ഞ 12ന് രാത്രിയാണ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ 19 കാരി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് കാരണം അമ്മയാണ് എന്ന് വ്യക്തമാക്കുന്ന കുറിപ്പ് എഴുതിവച്ച ശേഷമാണ് പെൺകുട്ടി ജീവനൊടുക്കിയത് ഇതിനുപിന്നാലെയാണ് മരിച്ച 19കാരിയുടെ സഹോദരി അമ്മയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.
 
പെണ്‍കുട്ടികളുടെ അമ്മയായ അനിത ഭര്‍ത്താവുമായി നേരത്തെ വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു. ഇതിനിടെ നവീന്‍ കുമാര്‍ എന്നയാളുമായി അനിത അടുപ്പത്തിലായി. ഇയാള്‍ അനിതയുടെ വീട്ടിൽ പതിവായി വരുമായിരുന്നു. ഇയാളുമായി ബന്ധം തുടരുന്നതിനായി 19 വയസ്സുള്ള മൂത്ത മകളെ അനിത നവീന്‍കുമാറിന് വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു. ഭർത്താവിന് അമ്മയുമായി രഹസ്യബന്ധം പുലർത്തുന്നതായി 19 കാരി തിരിച്ചറിഞ്ഞു.
 
ബന്ധം മനസിലാക്കിയ യുവതി വീട്ടില്‍നിന്ന് താമസം മാറണം എന്ന് നവീന്‍ കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീട്ടില്‍നിന്ന് താമസം മാറിയാല്‍ താന്‍ ജീവനൊടുക്കുമെന്ന് അനിത ഭീഷണി മുഴക്കി. അമ്മയുമായുള്ള രഹസ്യബന്ധത്തെ ചൊല്ലി ഭര്‍ത്താവുമായും യുവതി വഴക്കിടുന്നത് പതിവായിരുന്നു. ഇതിനിടെ യുവതി ആത്മാഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യാക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍