ഭർത്താവും അമ്മയും തമ്മിൽ അവിഹിതം, വിലക്കിയിട്ടും കാര്യമുണ്ടായില്ല; 19 വയസുകാരി ജീവനൊടുക്കി

ചിപ്പി പീലിപ്പോസ്

ശനി, 14 മാര്‍ച്ച് 2020 (16:20 IST)
ഭർത്താവും സ്വന്തം അമ്മയും തമ്മിലുള്ള രഹസ്യബന്ധം പരസ്യമായപ്പോൾ താങ്ങാനാകതെ 19 വയസുകാരി ആത്മഹത്യ ചെയ്തു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ അനിതയ്‌ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 
 
മാര്‍ച്ച് 12-ആം തീയതി രാത്രിയാണ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ 19-കാരി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. അമ്മയാണ് മരണത്തിനു ഉത്തരവാദിയെന്നും അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു യുവതി ആ‍ത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. 
 
ഇതിനു പിന്നാലെ യുവതിയുടെ അനുജത്തി അമ്മയ്ക്കെതിരെ പൊലീസിൽ പരാതിയും നൽകി. തന്റെ ചേച്ചി ആത്മഹത്യ ചെയ്യാൻ കാരണം അമ്മയും ചേച്ചിയുടെ ഭർത്താവും ആണെന്നായിരുന്നു 17കാരിയായ സഹോദരിയുടെ പരാതി.
 
പെണ്‍കുട്ടികളുടെ അമ്മയായ അനിത ഭര്‍ത്താവുമായി നേരത്തെ വേര്‍പിരിഞ്ഞിരുന്നു. ഇതിനുശേഷം നവീൻ കുമാർ എന്നയാളുമായി അനിത അടുപ്പത്തിലായി. ഇയാൾ അനിതയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. അടുത്തിടെ മൂത്തമകളെ അനിത തന്റെ കാമുകനായ നവീൻ കുമാറിനു കെട്ടിച്ച് കൊടുത്തു.
 
മകളുടെ ഭർത്താവാണെങ്കിലും നവീനെ കാമുകനായിട്ട് തന്നെയായിരുന്നു അനിത കണ്ടിരുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം തുടരുകയും ചെയ്തു. ഇത് മനസിലാക്കിയ യുവതി വീട് മാറിത്താമസിക്കണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടെങ്കിലും വിടാൻ അനിത തയ്യാറായില്ല. വീട്ടിൽ നിന്നും പോയാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. 
 
അമ്മയുമായുള്ള രഹസ്യബന്ധം തുടരുന്നതിനെ ചൊല്ലി ഭര്‍ത്താവുമായും യുവതി വഴക്കിടുന്നതും പതിവായിരുന്നു. ഇതിനുപിന്നാലെയാണ് മാര്‍ച്ച് 12-ന് യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍