വായിൽ തുണിതിരുകി ബലാത്സംഗം, സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി, 19കാരി നേരിട്ടത് ക്രൂര പീഡനം, 52കാരൻ പിടിയിൽ

Webdunia
ചൊവ്വ, 28 ജനുവരി 2020 (15:32 IST)
നിർഭയ കേസിൽ പ്രതികളെ തൂക്കിലേറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സമാനമായ സംഭവം. മാഹാരാഷ്ട്രയിൽ 19കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തി കയറ്റി. സംഭവത്തിൽ 52കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.    
 
ജനുവരി 21നാണ് ക്രൂരമായ സംഭവം ഉണ്ടായത്. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ യുവതി ജോലി ചെയ്യുന്ന തുണിമില്ലിലെ സൂപ്പർവൈസറാണ് പ്രതി. യുവതിയും സഹോദരനും പ്രതിയും മറ്റൊരു സ്ത്രീയും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. ജോലി ആവശ്യങ്ങൾക്കായി യുവതിയുടെ സഹോദരനും സ്ത്രീയും വീട്ടിൽ ഇല്ലാത്ത സമയത്ത് 52കാരൻ 19കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
 
പീഡനശ്രമം ചെറുക്കുന്നതിനിടെ പെൺക്കുട്ടി ബോധരഹിതയായിരുന്നു. ശബ്ദം പുറത്തു കേൾക്കാതിരിയ്ക്കാൻ പെൺക്കുട്ടിയുടെ വായിൽ പ്രതി തുണി തിരുകി. ബലാത്സംഗത്തിന് ശേഷം ഇയാൾ പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി എന്ന് പരാതിയിൽ പറയുന്നു. ജനുവരി 24ന് സഹോദരനോട് പെൺകുട്ടി കാര്യങ്ങൾ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.     

അനുബന്ധ വാര്‍ത്തകള്‍

Next Article