പാകിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് പത്ത് പന്ത്രണ്ട് ദിവസത്തിലധികം വേണ്ട: പ്രധാനമന്ത്രി

ചൊവ്വ, 28 ജനുവരി 2020 (15:03 IST)
പൗരത്വ നിയമ ഭേദഗതി സംബന്ധച്ച് പ്രതിപക്ഷം ജനങ്ങളിൽ അനാവശ്യ ഭീതി പരത്തുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങൾ അനുഭവിയ്ക്കുന്ന പീഡനങ്ങൾ കാണാൻ വിമർശനം ഉന്നയിക്കുന്നവർ തയ്യാറാവുന്നില്ല എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ശുചിത്വ തൊഴിലാളികൾക്കായി അമുസ്‌ലിങ്ങളെ മാത്രം ക്ഷണിച്ച് പാകിസ്ഥാൻ സൈന്യം പരസ്യം പുറത്തിറക്കി എന്നും പ്രധാനമന്ത്രി ആരോപിച്ചു. ഡൽഹി എൻസിസി റാലിയിൽ സംസാരിയ്ക്കുകയായിരുന്നു പ്രധാനമന്ത്രി.
 
പാകിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് പത്ത് പന്ത്രണ്ട് ദിവസത്തിലധികം വേണ്ടിവരില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. നമുക്കെതിരെ മൂന്ന് തവണ യുദ്ധം ചെയ്ത് പരാജയപ്പെട്ടവരാണ് നമ്മുടെ അയൽരാജ്യം. അവരെ പരാജയപ്പെടുത്താൻ നമ്മുടെ സായുധ സേനയ്ക്ക് പത്ത് പന്ത്രണ്ട് ദിവസത്തിലധികം വേണ്ട. പതിറ്റാണ്ടൂകളായി അവർ ഇന്ത്യയ്ക്കെതിരെ നിഴൽയുദ്ധം നടത്തുകയാണ്. ആയിരക്കണക്കിന് ജവാൻമാർക്കും സാധാരണക്കാർക്കും ഇതിലൂടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. 
 
അവർക്കെതിരെ എന്തുകൊണ്ട് സൈനിക നടപടി സ്വീകരിയ്ക്കുന്നില്ല എന്ന് പലരും ചോദിയ്ക്കാറുണ്ട്. എന്നാൽ രാജ്യം യുവ ചിന്തകളിലൂടെയാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.  അതാണ് മിന്നലാക്രമണവും വ്യോമാക്രമണവുമെല്ലാം. തീവ്രവാദികളെ അവരുടെ വീടുകളിലെത്തിയാണ് ഇന്ത്യ പാഠം പഠിപ്പിയ്ക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍