ഇന്ത്യയോടേറ്റ നാണംകെട്ട തോൽവി, ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ട് ശ്രീലങ്ക

തിങ്കള്‍, 6 നവം‌ബര്‍ 2023 (13:21 IST)
ലോകകപ്പ് ക്രിക്കറ്റിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടു. അവസാനമത്സരത്തില്‍ ഇന്ത്യക്കെതിരെ ദയനീയമായ പരാജയമാണ് ശ്രീലങ്ക ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ ശ്രീലങ്കന്‍ കായികമന്ത്രിയായ റോഷന്‍ രണസിംഘെയാണ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ നടപടിയെടുത്തത്.
 
അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ശ്രീലങ്കന്‍ കായികമന്ത്രിയും ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ഏറെ നാളായി തര്‍ക്കത്തിലായിരുന്നു. പുതിയ ഇടക്കാല ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനായി മുന്‍ ശ്രീലങ്കന്‍ നായകനായ അര്‍ജുന രണതുംഗെയെ നിയമിച്ചുകൊണ്ട് രണസിംഘെയുടെ ഓഫീസ് ഉത്തരവിറക്കി.ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറിയായിരുന്ന മോഹന്‍ ഡി സില്‍വ രാജിവെച്ചതിന് തൊട്ടടുത്ത ദിവസമാണ് ബോര്‍ഡ് പിരിച്ചുവിട്ടത്. കഴിഞ്ഞ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ 302 റണ്‍സിന്റെ ദയനീയമായ തോല്‍വി ഏറ്റുവാങ്ങിയതോടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒന്നടങ്കം രാജിവെയ്ക്കണമെന്ന് കായികമന്ത്രി പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍